ഹർത്താലിനെതിരെ പ്രതികരിച്ച പാർവതിക്ക് ചുട്ട മറുപടിയുമായി യുവാവ്- VIDEO

ജനകീയ ഹർത്താലിനെതിരെ മോശമായി പ്രതികരിച്ച പാർവതിക്കെതിരെ ആഞ്ഞടിച്ചു യുവാവ് രംഗത്തു വന്നിരിക്കുകയാണ് . കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമസംഭവങ്ങള്‍ കണ്ടാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയും ട്വിറ്ററിലൂടെയുമുള്ള പാര്‍വതിയുടെ പ്രതികരണം.

പ്രതിഷേധമല്ല, സത്യത്തില്‍ അതിന്‍റെ പേരില്‍ തെമ്മാടിത്തരമാണ് നടക്കുന്നത്. യാത്രക്കാരെ കാര്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയാണ്. ഇയ്യിടെ നടന്ന ബലാത്സംഗങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം എന്ന നിലയിലാണ് ഇത് നടക്കുന്നത്. എന്നാല്‍, ഇതിന്‍റെ പേരില്‍ ആളുകളെ അധിക്ഷപിക്കുകയാണ് ചെയ്യുന്നത്.

ദയവു ചെയ്ത് ഈ സന്ദേശം കൈമാറി സുരക്ഷിതരായിരിക്കൂ. പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്-പാര്‍വതി പറഞ്ഞു.

 

 

 

Related posts

Leave a Reply

*