‘വേലുക്കാക്ക’യുടെ ആദ്യ ടീസര്‍ പുറത്ത് വന്നു

ന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാകുന്ന ‘വേലുക്കാക്ക’യുടെ ആദ്യ ടീസര്‍ പുറത്തു വന്നു.

നവാഗതന്‍ അശോക് ആര്‍. ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന ചിത്രത്തില്‍ പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, കെ.പി. ഉമ, ആതിര, ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പി.ജെ.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വഹിക്കുന്നു. എം.എ. സത്യന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂനിസ് സിയോ എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍-എം.എ. ഐജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസെെനര്‍ – പ്രകാശ് തിരുവല്ല, കല – സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് – അഭിലാഷ് വലിയകുന്ന്, വസ്ത്രാലങ്കാരം – ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ശ്രീകുമാര്‍ വള്ളംകുളം, വിനയ് ബി. ഗീവര്‍ഗ്ഗീസ്, ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍ – ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചാരണം – എ.എസ്. ദിനേശ്.

prp

Leave a Reply

*