റിയാദ്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ അഞ്ചാംഘട്ടത്തിലെ സൗദിയില്‍ നിന്നുള്ള ആദ്യ ഷെഡ്യൂള്‍ പുറത്തുവന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ 12 വരെ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് നിലവില്‍ വന്നത്. രണ്ടു വിമാന കമ്ബനികളുടേതുമായി ആകെ 16 ഷെഡ്യൂളുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 10 സര്‍വിസുകളും കേരളത്തിലേക്കാണ്.
റിയാദില്‍ നിന്നും അഞ്ചും ജിദ്ദയില്‍ നിന്ന് മൂന്നും സര്‍വിസുകള്‍ കോഴിക്കോട്ടേക്കും റിയാദില്‍ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വിസുകള്‍ വീതവുമുണ്ട്. കേരളത്തിലേക്കുള്ള മുഴുവന്‍ സര്‍വിസുകളും സ്‌പൈസ് ജെറ്റാണ് ഓപ്പറേറ്റ് ചെയ്യുന്നത്. റിയാദില്‍ നിന്നും മുംബൈ, ഹൈദരാബാദ്, ലക്‌നോ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ വിമാനങ്ങളാണ് മറ്റു സര്‍വിസുകള്‍ നടത്തുന്നത്. പുതിയ ഷെഡ്യൂളില്‍ ദമ്മാമില്‍ നിന്നും വിമാന സര്‍വിസുകളില്ല. കേരളത്തിലേക്ക് 1,100 റിയാലും മറ്റു സംസ്ഥാനങ്ങളിലേക്ക് 1,330 റിയാലുമാണ് ടിക്കറ്റ് നിരക്കുകള്‍.
ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതത് വിമാനക്കമ്ബനികളുടെ ടിക്കറ്റിങ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. എന്നാല്‍ യാത്രക്കാര്‍ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഓരോ സര്‍വിസുകളും പുറപ്പെടുന്ന തീയതിയുടെ മൂന്ന് ദിവസം മുമ്ബ് മാത്രമേ അതത് സര്‍വിസിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിക്കുകയുള്ളുവെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പനയെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

