കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; നാലു ജില്ലകളില്‍ ഓറഞ്ച്

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വടക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച്ചയും കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, ജില്ലകളിലാണ് വ്യാഴ്ച ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആലപ്പുഴ, കോട്ടയം,എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

prp

Leave a Reply

*