കുഞ്ഞുങ്ങള്‍ക്കായ് ഉപയോഗിക്കുന്ന ബേബി പൗഡര്‍ മുതിര്‍ന്നവര്‍ക്കും പല തരത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപകാരപ്രദമാണ്. കുട്ടികള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ കെമിക്കലുകളുടെ അളവ് കുറവായതുകൊണ്ട് അവ അളവില്‍ കൂടുതല്‍ ഉപയോഗിച്ചാലും പ്രശ്നം ഉണ്ടാവുകയില്ല. ഇത്തരം വസ്തുക്കള്‍കൊണ്ടുള്ള ചില സൗന്ദര്യസംരക്ഷണ വഴികള്‍ ഇതാ.
ചുവന്ന പാടുകള്‍ അകറ്റാന്‍
പലര്‍ക്കും ചര്‍മ്മത്തില്‍ പലരീതിയില്‍ ചുവന്ന പാടുകള്‍ ഉണ്ടാക്കാറുണ്ട്, അവയ്ക്ക് ഏറ്റവും ഉത്തമമാണ് ബേബി പൗഡര്‍. കുഞ്ഞിന് ഡൈയപ്പര്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചുവന്ന നിറം മാറാന്‍ രാത്രി അല്പം ബേബി പൗ ഡര് ആ ഭാഗത്ത് വിതറിയ നോക്കു, പിറ്റേദിവസം തന്നെ ആ പ്രശ്നം മാറിക്കിട്ടും. ഇതുപോലെ തന്നെ മുതിര്‍ന്നവര്‍ക്കും ഇത് ഇത്തരത്തില്‍ ഉപകരിക്കപ്പെടും കൂടാതെ മുഖക്കുരു, പ്രാണികളു ടെ കടികൊണ്ടുണ്ടാകുന്ന തടിപ്പ്, ഷേവ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍, സൂര്യാഘതം കൊണ്ടുണ്ടാകുന്ന പൊള്ളലു കള്‍ എന്നിവയ്ക്ക് എല്ലാം ഗുണപ്രദമാണ് ബേബി പൗഡര്‍.
ഡിയോഡ്രന്റ്
കോണ്സ്റ്റാര്ച്ചിന് ഈര്‍പ്പം വലിച്ചെടുക്കാനുള്ള അപാരമായ ക ഴിവുണ്ട്, അതുകൊണ്ട് തന്നെയാണ് കുഞ്ഞുങ്ങളുടെ ഡയപ്പേഴ്സിനുള്ളില് ഉപയോഗിക്കുന്നതിന് മുന്‍പ് ബേബി പൗഡര്‍ വിത റുന്നത്. ശരീരത്തില്‍ എവിടെയും ഉള്ള ഈര്‍പ്പം വലിച്ചെടുക്കാന്‍ ബേബി പൗഡറിന് കഴിയും, പ്രത്യേകിച്ച് കൈക്കുഴി, വിരലു കള്‍ക്കിടയില്‍, തുടയിടക്കുകളില്‍ അങ്ങനെ ശരീരത്തില്‍ അധി കം വിയര്‍ക്കുന്ന ഭാഗങ്ങളില്‍ എല്ലാം ഇത് അത്ഭുതകരമായ ആശ്വാസം പകരും. അലൂമിനിയത്തിന്റെ അംശം കലര്‍ന്ന പൗ ഡറുകള്ക്ക് പകരം, വിയര്‍പ്പകറ്റാന്‍, വിയര്പ്പുകുരുക്കളില് നിന്ന് രക്ഷനേടാന്‍ ബേബി പൗഡര്‍ തന്നെ ഉത്തമം.
ഫേയ്സ് പൗഡര്‍
മേക്കപ്പ് കൂടുതല്‍ സമയം തിളക്കത്തോടേ മങ്ങാതെ കാത്ത് സൂക്ഷിക്കാന്‍ കോണ്‍സ്റ്റാര്‍ച്ച് അടങ്ങിയ ബേബി പൗഡര്‍ സഹായിക്കും. മുഖത്ത് സണ്‍സ്ക്രീന്‍ തേച്ചു പിടിപ്പിച്ച ശേഷം അല്പം ബേബി പൗഡര്‍ അതിന് പുറത്ത് ഒന്ന് ചെറുതായി പുരട്ടിയാല്‍ മതി, ദിവസം മുഴുവന്‍ മുഖം ഫ്രെഷ് ആയിരിക്കാന്‍ മറ്റൊന്നും ആവശ്യമില്ല.
ഫേഷ്യല്‍ ക്ലെന്‍സര്‍
നിങ്ങളുടെ മുഖ ചര്‍മ്മത്തിന് ദോഷകരമല്ലാത്ത ഫേയ്സ് വാഷുകള്‍ പരീക്ഷിച്ച് മടുത്തോ നിങ്ങള്‍? എന്നാല്‍ ഇതാ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗം. 2 ടേബിള്‍ സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് ചേര്‍ന്ന ബേബി പൗഡര്‍ 2 ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനോടൊപ്പം ചേര്‍ത്ത് ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്യുക. തുടര്‍ന്ന് ഈ മിശ്രിതം കട്ടിയാകുന്നത് വരെ ചൂടാക്കുക. അല്പം തണുത്തതിന് ശേഷം മുഖം വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഒരു നനഞ്ഞ തുണിയും, ചെറുചൂട് വെള്ളവും ഈ ക്ലെന്‍സറും ഉപയോഗിച്ച് മേക്കപ്പ് എളുപ്പത്തില്‍ മാറ്റാം, സോപ്പിനേക്കാള്‍ ഗുണപ്രദമാണ് ഇത്.
ഡ്രൈ ഷാമ്പൂ
ദിവസവും തലമുടി ഷാമ്ബു ഉപയോഗിച്ച് കഴുകുന്നത് അത്ര നല്ല കാര്യം അല്ല, പക്ഷേ എണ്ണമയം തലമുടിയില്‍ അധികം നില്‍ക്കുനന്ത് മറ്റ് പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. സാധാരണ ‘ഡ്രൈ ഷാമ്പൂ” എന്ന പേരില്‍ വിപണിയില്‍ ഇറങ്ങിയിട്ടുള്ള കൂതുതല്‍ ഷാമ്ബുവിലേയും പ്രാധാനപ്പെട്ട ചേരുവ കോണ്‍ സ്റ്റാര്‍ച്ച് ആണ്, തലമുടിയിലെ എണ്ണമയം ഒഴിവാക്കാന്‍ ഇതാണ് സഹായിക്കുന്നത്, എന്നാല്‍ ദിനവും ഷാമ്പൂ ഉപയോഗിച്ച് തലമുടി കേടുവരുത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ തലമുടിയിലെ എണ്ണമയം ഒഴിവാക്കാന്‍ ഇതാ ഒരു എളുപ്പവും സുരക്ഷിതവുമായ മാര്‍ഗ്ഗം.
കോണ്‍ സ്റ്റാര്‍ച്ച് അടങ്ങിയ ബേബി പൗഡര്‍ തലമുടിയിലെ എണ്ണമയം വലിച്ചെടുക്കുന്നതില്‍ വളരെ ഗുണപ്രദം ആണ്, കൂടാതെ തലമുടിക്ക് കൂടുതല്‍ ഉള്ള് തോന്നിപ്പിക്കാനും ഇത് സഹായിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് അല്പം ബേബി പൗഡര്‍ തലമുടിയില്‍ വിതറി നന്നായി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. തലമുടിയില്‍ അല്പം വെള്ളനിറം പുരണ്ടാലും സാരമാക്കേണ്ടതില്ല, കാരണം രാവിലെ നിങ്ങള്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ ആ വെളുത്ത നിറവും പോയിരിക്കും ഒപ്പം തലമുടിയിലെ എണ്ണമയവും.

