യു എസ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു

trump

അമേരിക്കയുടെ പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 276 ഇലക്ടറല്‍ വോട്ടുകളോടെയാണ്  ഹിലരി ക്ലിന്റനെ പിന്തള്ളി  ട്രംപ് വിജയം കൈവരിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്  ട്രംപ്.  വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ലീഡ് നേടിയ ട്രംപ് പിന്നീട് പുറകോട്ട് പോയെങ്കിലും അവസാനഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വോട്ടെണ്ണിയ 32 സംസ്ഥാനങ്ങളില്‍ 19 ഇടത്ത് ട്രംപും 13 സംസ്ഥാനങ്ങളില്‍ ഹിലരിയും വിജയിച്ചു. എട്ടു വർഷത്തെ ഭരണത്തിനു ശേഷം ബറാക് ഒബാമ സ്ഥാനമൊഴിയുന്നതോടെ അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമത്തെ പ്രസിഡന്റായി 2017 ജനുവരി 20 ന് ട്രംപ്  ചുമതലയേക്കും.

 

prp

Related posts

Leave a Reply

*