യുക്രെയ്നില്‍ ഒരുലക്ഷത്തിലേറെ റഷ്യന്‍ സൈന്യം കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് മുതിര്‍ന്ന യു.എസ് ജനറല്‍

മോസ്കോ: യുക്രെയ്ന്‍ അധിനിവേശത്തിനിടെ ഒരുലക്ഷത്തിലേറെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി മുതിര്‍ന്ന യു.എസ് ജനറല്‍ മാര്‍ക് മില്ലി.

ന്യൂയോര്‍ക്കിലെ ഇക്കണോമിക്സ് ക്ലബില്‍ വെച്ചാണ് മില്ലി ഇക്കാര്യം പറഞ്ഞത്. യുക്രെയ്നിന്റെ ഭാഗത്തും ഇത്രയേറെ സൈനികക്ക് ആളപായം സംഭവിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഈ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം എട്ടു മാസം പിന്നിട്ടിരിക്കയാണ്. ഇരുരാജ്യങ്ങള്‍ക്കും സൈനിക വിജയം അപ്രാപ്യമാണെന്നിരിക്കെ,

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും മില്ലി പറഞ്ഞു. ഖേഴ്സണില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യ ഉത്തരവിട്ട സാഹചര്യത്തിലാണ് മില്ലിയുടെ പ്രസ്താവന.

prp

Leave a Reply

*