തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടി കൊലക്കേസിലെ പ്രതികളായ രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ. ജിതകുമാര്‍ രണ്ടാം പ്രതി എസ് .വി ശ്രീകുമാര്‍ എന്നവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്.
കേസിലെ നാലും അഞ്ചും പ്രതികളായ ഡിവൈ.എസ് പി അജിത് കുമാര്‍ , ഇ. കെ സാബു എന്നിവര്‍ക്ക് 6 വര്‍ഷം കഠിന തടവാണ് വിധിച്ചത്. ഇവരില്‍ നിന്ന് 2 ലക്ഷം രൂപ പിഴയും ഈടാക്കും. ആറാം പ്രതിയായ മുന്‍ എസ്‌പി ടി. ഹരിദാസിന് 3 വര്‍ഷം കഠിന തടവ്.
ഫോര്‍ട്ട് സ്‌റ്റേഷനില്‍ വെച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഉദയകുമാറിനെ പോലീസുകാര്‍ ഉരുട്ടിക്കൊന്നുവെന്നാണ് കേസ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
