‘ആര്‍ക്കും എളുപ്പം ലഭിക്കാവുന്ന ശിക്ഷയായി യു.എ.പി.എ മാറുന്നു; കൊറോണയെക്കാള്‍ ഭീതിതമാണ് ഫാഷിസം’

കോഴിക്കോട്: രാജ്യത്ത് ആര്‍ക്കും എളുപ്പം ലഭിക്കാവുന്ന ശിക്ഷയായി യു.എ.പി.എ മാറുകയാണെന്ന് ചിന്തകനും അധ്യാപകനുമായ ഡോ. പി.കെ. പോക്കര്‍. ഹാഥറസിലേക്കു പോയ മലയാളി പത്രക്കാരന്‍ സിദ്ദീഖ് കാപ്പന്‍ ഇപ്പോള്‍ യു.എ.പി.എ ചുമത്തി ജയിലില്‍ ആണ്. നമ്മള്‍ മറക്കുമെന്ന് അവര്‍ക്കറിയാം. ചിന്തിക്കാത്ത, പ്രതികരിക്കാത്ത, അടിമ മനോഭാവം പുലര്‍ത്തുന്ന ഒരു ജനതയെയാണ്, അവരെ മാത്രമാണ് നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിനേന എന്നോണം പലരും യു.എ.പി.എ ചുമത്തപ്പെട്ട് രാജ്യത്തു തടവിലാകുന്നുണ്ട്. ബോംബുകള്‍ ഉണ്ടാക്കിയവരോ, കൊലക്കുറ്റത്തിന് പ്രതിയായവരോ, ആളുകളെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്തവരോ അല്ല ഇങ്ങിനെ തടവിലാക്കപ്പെട്ടത്. രാജ്യരക്ഷക്ക് ഇവരൊന്നും ഭീഷണിയായതിനും ഇതുവരെയും തെളിവില്ല.

രണ്ടാം ബി.ജെ.പി ഭരണം സമ്ബൂര്‍ണ ഫാഷിസത്തിലേക്കാണ് നീങ്ങുന്നത്. ചിന്തിക്കാത്ത, പ്രതികരിക്കാത്ത, അടിമ മനോഭാവം പുലര്‍ത്തുന്ന ഒരു ജനതയെയാണ് നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. മറവി കൊണ്ടും മൗനം കൊണ്ടും ഇതെല്ലം മറഞ്ഞുപോകുമോ. കൊറോണയെക്കാള്‍ ഭീതിതമാണ് ഫാഷിസം. അത് നാളെ എവിടേയും ആരിലേക്കും എത്താം. ഒരുപക്ഷേ മൗനിയായിരുന്നാല്‍ നിങ്ങളിലേക്കും അവരെത്തുമെന്നും ഡോ. പി.കെ. പോക്കര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ മലയാളി പത്രപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്.

prp

Leave a Reply

*