ബാങ്കോക്ക്: പാക്കിസ്ഥാനെ 17 റൺസിന് തോൽപിച്ച് ഇന്ത്യൻ വനിതകൾ ട്വന്റി20 ഏഷ്യാ കപ്പ് സ്വന്തമാക്കി. 73 റൺസെടുത്ത മിതാലി രാജാണ് കളിയിലേയും ടൂർണമെന്റിലെയും മികച്ച താരം. ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു മിതാലി രാജ്. ഇത് തുടർച്ചയായ ആറാം തവണയാണ് ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. ലീഗ് ഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനു തോൽപിച്ചിരുന്നു.


