യുദ്ധക്കപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു

betwa

മുംബൈ: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി നീറ്റിലിറക്കാന്‍ ശ്രമിക്കുന്നതിനിടെ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബെത്വ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.50-നാണ് അപകടമുണ്ടായത്. 14 പേരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി. കപ്പല്‍ ഡ്രൈ ഡോക്കില്‍നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നു. ഡോക് ബ്ലോക്ക് സംവിധാനത്തിന്‍റെ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

prp

Leave a Reply

*