ബുര്‍സ: തുര്‍ക്കിയില്‍ ടെക്സ്റ്റൈല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 5 പേര് മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം.
ബുധനാഴ്ച ബുര്‍സ പ്രവിശ്യയിലെ ഗുര്‍സു ജില്ലയിലാണ് ദുരന്തമുണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണു. ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്കും തീപിടിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് തൊഴില്‍ മന്ത്രി ജൂലിഡ് സരീരൊഗ്ലു പറഞ്ഞു.
