ട്രംപിന്‍റെ മുസ്ലീം വിരുദ്ധ നയത്തിന് വീണ്ടും തിരിച്ചടി

ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്‍റെ നടപടിക്ക് വീണ്ടും തിരിച്ചടി. മുസ്ലീം വിസ നിരോധനം നേരത്തേ കീഴ്ക്കോടതി തടഞ്ഞിരുന്നു. അഭയാര്‍ഥികള്‍ക്കുള്ള വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സര്‍ക്കാര്‍ അപ്പീല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിധി സ്റ്റേ ചെയ്യാന്‍ യു എസ് അപ്പീല്‍ കോടതിയും വിസമ്മതിച്ചത് ട്രംപിന് തിരിച്ചടിയായി. ട്രംപിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്‌ അനവധി ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

prp

Related posts

Leave a Reply

*