സ്വാധിയെ ബീഫ് പാചകം പഠിപ്പിച്ച്‌ മലയാളികളുടെ പൊങ്കാല

കേരളത്തിലെത്തി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിക്ക് നേരെ പൊങ്കാലയുമായി മലയാളികള്‍. സ്വാധിയുടെ ഫേസ്ബുക്ക് പേജില്‍ ബീഫും പൊറോട്ടോയുമെല്ലാമാണ് വിദ്വേഷ പരാമര്‍ശത്തിന് മറുപടിയായി നിറയുന്നത്. ബീഫ് കറിയും ഫ്രൈയുമെല്ലാം പാചകം ചെയ്യുന്ന വിധം അറിയണം എങ്കിലും സ്വാധിയുടെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി.

 

ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്ത് വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നായിരുന്നു കാസര്‍കോടെത്തിയ സാധ്വിയുടെ പ്രഖ്യാപനം. ഈ പ്രസ്താവനയുടെ പേരില്‍ സാധ്വികെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

മതവികാരം വ്രണപ്പെടുത്തി, സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സാധ്വിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ മുടക്കി വാള്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി വയ്ക്കുകയാണ് ചെയ്യേണ്ടത്. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ തല വെട്ടാന്‍ ഈ വാള്‍ ഉപയോഗിക്കണം എന്നുമായിരുന്നു സാധ്വിയുടെ വാക്കുകള്‍. ബദിയടുക്കല്‍ ഹിന്ദു സമാജോത്സവും ഉത്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വിശ്വഹിന്ദു പരിശത്ത് നേതാവിന്റെ പ്രതികരണം.

 

പെങ്ങള്‍മാരുടെ സംരക്ഷണത്തിനായി അവരുടെ പിന്നാലെ വാല് പോലെ നടക്കാനാവില്ല. അതിനാല്‍ അവര്‍ക്ക് വാള് സമ്മാനിക്കണം. ഈ വാള്‍ ജിഹാദികളുടെ കഴുത്ത് വെട്ടാന്‍ ഉപകരിക്കും എന്നും സാധ്വി പറഞ്ഞിരുന്നു. ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരേയും വാളുപയോഗിച്ച്‌ വെട്ടണമെന്നും സ്വാധി പറഞ്ഞിരുന്നു.

ബീഫിന്‍റെയും അറവിന്‍റെയുമെല്ലാം ചിത്രങ്ങള്‍ക്ക് പുറമെ ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും, വി.ടി.രമേശുമെല്ലാം ബീഫും പൊറോട്ടയും കഴിക്കുന്നുവെന്ന രീതിയിലുള്ള ചിത്രങ്ങളും സാധ്വിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ മലയാളികള്‍ കൊണ്ടിടുന്നുണ്ട്.

prp

Related posts

Leave a Reply

*