ഇരുവൃക്കകളും തകരാറില്‍, ബാലചന്ദ്രകുമാറിന് യാത്ര ചെയ്യാനാവില്ല, വിസ്താരം തിരുവനന്തപുരത്തേക്കു മാറ്റണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍.

ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ ചികിത്സയിലാണ്.

അതിനാല്‍ അദ്ദേഹത്തിന് സാക്ഷി വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് വിഐപി കൈമാറിയെത് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

prp

Leave a Reply

*