തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്തെന്ന് ആരോപണം, ബി ജെ പി കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ നികുതിവെട്ടിപ്പ് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബഹളത്തിനിടെ ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച്‌ ബി ജെ പി കൗണ്‍സിലര്‍ വി ജി ഗിരികുമാറിനെ മേയര്‍ സസ്പെന്‍ഡ് ചെയ്തു.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ബി ജെ പി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കുവാന്‍ മേയര്‍ തയ്യാറായില്ല. തുടര്‍ന്ന് ബി ജെ പി അംഗങ്ങള്‍ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. ഈ ബഹളത്തിനിടയ്ക്ക് ഡെപ്യൂട്ടി മേയറിനെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച്‌ ബി ജെ പി അംഗം ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ബി ജെ പി അംഗത്തെ സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭയില്‍ പ്രതിഷേധം ആരംഭിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെയും നഗരസഭയില്‍ പ്രതിഷേധവുമായി തുടരാനാണ് പാര്‍ട്ടി തീരുമാനം.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും വെട്ടിപ്പ് നടത്തിയ 11 ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി ജെ പി പ്രതിഷേധം.

ഉദ്യോഗസ്ഥരെ സഹായിക്കുന്ന നടപടിയാണ് ഭരണപക്ഷം കൈക്കൊള്ളുന്നതെന്നും തനിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ ഡെപ്യൂ

ട്ടി മേയറിനോട് സഭ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തുച്ചെന്നതിനെയാണ് അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തുവെന്ന രീതിയില്‍ വളച്ചൊടിച്ചതെന്ന് ബി ജെ പി കൗണ്‍സിലര്‍ ഗിരികുമാര്‍ പറഞ്ഞു. “നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ആരെന്ന് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ ആ ഉദ്യോഗസ്ഥന് സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരായി കോടതിയെ സമീപിക്കാന്‍ സാധിക്കും. വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനു വേണ്ടിയാണ് ഭരണപക്ഷം ഈ വിഷയം അജണ്ടയില്‍ പോലും ഉള്‍പ്പെടുത്താത്തത്,” ഗിരികുമാര്‍ പറഞ്ഞു

prp

Leave a Reply

*