മലപ്പുറം കത്തി മുതല്‍ അമ്ബും വില്ലും വരെ മോണ്‍സണ്‍ കില്ലാഡി തന്നെ

മലപ്പുറം കത്തി മുതല്‍ അമ്ബും വില്ലും വരെ ഉണ്ട് ഇതില്‍ ഏത് വേണം… എന്ന് പറഞ്ഞാല്‍ മതി, ഇതൊന്നും സിനിമയില്‍ മാത്രമല്ല, അങ്ങ് ജീവിതത്തിലും നടക്കുമെന്ന് കാണിച്ചു തന്ന ഒരു വ്യക്തിയാണ് മോന്‍സന്‍ മാവുങ്കല്‍. യേശുവിനെ വഞ്ചിച്ച വെള്ളിക്കാശ് മുതല്‍ കേരളം സൃഷ്ടിച്ച പരശുരാമന്റെ മഴു വരെ മോന്‍സന്‍ ന്റെ കസ്റ്റഡിയില്‍ ഉണ്ട്.. പക്ഷെ കഷ്ടകാലമാ എന്നല്ലാതെ എന്ത് പറയാന്‍… കയ്യിലിരിപ്പ് കൊണ്ട് ഇപ്പോള്‍ പോലീസിന്റെ പിടിയില്‍ ആയെന്നു മാത്രം.. ഇപ്പോള്‍ പുരാവസ്തുവിന്റെ പേരില്‍ വന്‍ സാമ്ബത്തിക തട്ടിപ്പുനടത്തിയ വാര്‍ത്ത പുറത്തായതിന് പിന്നാലെ മോന്‍സണിന്റെ ശേഖരത്തിലെ പുരാവസ്തുക്കളെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്.. എന്തയാലും മോണ്‍സന്റെ തട്ടിപ്പു വാര്‍ത്ത പുറത്തു വനത്തിനു പിന്നാലെ ട്രോളന്മാര്‍ക്ക് ചാകരയാണ്… കാരണം മോണ്‍സന്റെ കൈയില്‍ ഉള്ളത് ചെറിയ ചെറിയ ഐറ്റംസ് ഒന്നുമല്ല.. ടിപ്പു സുല്‍ത്താന്റെ സിംഹാസനവും യേശുവിനെ വഞ്ചിച്ച വെള്ളിക്കാശുമടക്കം പുരാവസ്തുക്കളായി തന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സണ്‍ തട്ടിപ്പ് തന്നെ തുടങ്ങിയത്.

കൂടാതെ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണം, യേശുവിന്റെ തിരുവസ്ത്രത്തിന്റെ കഷണം, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോശയുടെ വടി, ഛത്രപതി ശിവാജി സ്വകാര്യമായി സൂക്ഷിച്ച ഭഗവദ് ഗീത, ഔറംഗസേബിന്റെ മുദ്ര‌മോതിരം, 4500 വര്‍ഷം പഴക്കമുള്ള ദാരുശില്‍പം, ശ്രീനാരായണ ഗുരു ഉപയോഗിച്ചിരുന്ന ഊന്നുവടി, ലിയനാഡോ ഡാ വിഞ്ചിയും വരച്ച ചിത്രങ്ങള്‍, പ്രവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന മണ്‍വിളക്ക്, മദര്‍ തെരേസയുടെ മുടി, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വസ് ത്രം, തീര്‍ന്നില്ല, ഏത് പോലെ കേള്‍ക്കും തോറും നമ്മളും വാ പൊളിച്ചിരിക്കുന്ന ത്രേം സാധനകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട്… മോണ്‍സന്റെ പുരാവസ്തു ശേഖരത്തില്‍… കുറെ തട്ടിപ്പ് വര്‍ത്തകള നമ്മള്‍ കണ്ടിട്ടുണ്ട്, പക്ഷെ ഏത് കുറച്ച വെറൈറ്റി ആയിട്ടുള്ള തട്ടിപ്പായി, അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളലില്‍ ഈ വര്‍ത്തകള കൊണ്ടാടുകയാണ് ട്രോളന്മാര്‍, ബിജെപി നേതാവ് സന്ദീപ് നായര്‍ ഫേസ്ബുക്കില്‍ ട്രോളിയത് ‘ബ്രണ്ണന്‍ യുഗത്തില്‍ ഊരിപ്പിടിച്ച വാളും ഉയര്‍ത്തിപ്പിടിച്ച കത്തിയും മിതമായ നിരക്കില്‍ ലഭ്യമാണ്’ എന്നാണ്. അത് കൂടാതെ മായാവിയുടെ വടിയും ലുട്ടാപ്പിയുടെ കുന്തവും അലാവുദ്ദീന്റെ അത്ഭുത വിളക്കും മോണ്‍സണിന്റെ ശേഖരത്തിലുണ്ടെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്… കൂടാതെ വാസ്ഗോ ഡ ഗാമ കേരളത്തില്‍ എത്തിയപ്പോള്‍ മോളി ചേച്ചി തയാറാക്കിക്കൊടുത്ത ഫിഷ് മോളിയിലെ കരിമീന്റെ മുള്ള് ഫോസിലാക്കി വച്ചതുണ്ട്’. എന്നും പറഞ്ഞു കൊണ്ട് ട്രോള്ളിക്കൊണ്ടാണ് ഷെഫ് സുരേഷ് പിള്ള ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വച്ചത്, ഇതില്‍ ഹൈ ലൈറ്റ് എന്ന് പറയുന്നത് യേശുവിനെ ഒറ്റുകൊടുക്കാന്‍ വേണ്ടി യൂദാസ് സ്വീകരിച്ച മുപ്പതു വെള്ളിക്കാശിലെ രണ്ടെണ്ണം എന്ന് അവകാശപെടുന്നതാണ്, ഒരു പെട്ടിക്കുള്ളില്‍ ആമാടപ്പെട്ടിയുടെ രൂപത്തിലുള്ള മറ്റൊരു കുഞ്ഞുപെട്ടിക്കുള്ളിലായി സൂക്ഷിച്ച ഈ രണ്ടു നാണയങ്ങള്‍ ഭക്തി പൂര്‍വം മോന്‍സണിന്റെ അനുയായികളില്‍ ഒരാള്‍ പുറത്തെടുത്ത് കാണിക്കുമ്ബോള്‍ പലരും അത് വിശ്വസിച്ചു പോകും. മോന്‍സണിന്റെ വീട്ടില്‍ ക്യമറ ടീമിനെയും കൊണ്ട് ചെന്ന്, ഈ നാണയം ഇങ്ങനെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ഭക്തിസാന്ദ്രമായ പശ്ചാത്തല സംഗീതത്തോടെ കാണിച്ചിട്ടുള്ളവരില്‍ പ്രസിദ്ധ യൂട്യൂബര്‍മാരായ ഒരു അമ്മയും മകനും വരെയുണ്ട്. “കയ്യില്‍ ഈ നാണയങ്ങള്‍ തൊടാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യം” എന്നാണ് അന്ന് അവര്‍ വിഡിയോയില്‍ പറഞ്ഞത്. അങ്ങനെ ആളുകളെ വീഴ്ത്താന്‍ എന്തൊക്കെ തരത്തിലുള്ള വെറൈറ്റി പരിപാടികളാണ് പുള്ളികാരണ കാഴ്ച്ചവെച്ചത്.. പക്ഷെ യേശുവിനെ ഒറ്റിക്കൊടുത്ത പോലെ, പാവം മോണ്‍സണെയും ആരോ ഒറ്റികൊടുത്തു…

ഒടുവില്‍ പവനായി ശവമായി പാവം അതിനിടയില്‍ ഇയാളുടെ അടുത്ത് 10 ദിവസം കോസ്മറ്റിക്ക് ട്രീറ്റ്മെന്റെ നാടത്തിയാ കണ്ണൂര്‍ സിംഹം K സുധാകരന്റെ കര്യം ആണ് കഷ്ട്ടം, എന്തായാലും ഈ ലോകത്ത് ഏറ്റവും കൂടുതല്‍ പറ്റിക്കുന്ന തും പറ്റിക്കപ്പെട്ടു ന്നതും മലയാളികള്‍ തന്നെ.. ആ കാര്യത്തില്‍ അഭിമാനിക്കാം എത്രയൊക്കെ പഠിച്ചാലും മലയാളികള്‍ നന്നാവില്ല, ഇങ്ങനെയുള്ളതിന്റെയെല്ലാം പുറകെ പോവും.. ഇതിപ്പോള്‍ ആള്‍ദൈവം, സിനിമാ താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍, എല്ലാവരും മോണ്‍സോണ്ണിന്റെ ലിസ്റ്റില്‍ ഉണ്ട്… അതുകൊണ്ട് തന്നെ തട്ടിപ്പിനിരയാവാന്‍ മലയാളിയുടെ ജീവിതം ഇനിയും ബാക്കി….

prp

Leave a Reply

*