
കൊച്ചി തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശാ ക്ഷേത്രത്തില്‍ വിവാദ വഴിപാടിന് നേരെ ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണിത്.
ബ്രാഹ്മണരുടെ കാല്‍ കഴുകിച്ച് ഊട്ട് വഴിപാട് നടത്തുകയാണ് ചടങ്ങ്.
വഴിപാടിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പാപപരിഹാരത്തിനായെന്ന പേരിലാണ് ഈ വഴിപാട് നടത്തുന്നത്.
ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. വഴിപാടിനായി 20000 രൂപയാണ് ചിലവ് വരുന്നത്.
