കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിനകത്ത്‌ വന്‍ തീപിടിത്തം

കൊച്ചി> എറണാകുളം കളമശ്ശേരിയില്‍ വന്‍ തീപിടിത്തം. കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്ബനിയാണ് ഗ്രീന്‍ ലീഫ് കമ്ബനിയിലാണ് രാവിലെ 6.30 ഓടെ തിപിടിത്തമുണ്ടായത്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയര്‍ഫോഴ്സുകള്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുകയാണ്.

സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തം ഉണ്ടാവുമ്ബോള്‍ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി.

ഗ്രീന്‍ ലീഫ് കമ്ബനിക്കടുത്ത് നിരവധി കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തീപടരാനുള്ള സാധ്യത കൂടുതലാണ്. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കള്‍ കമ്ബനിയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ തീപടരാന്‍ സാധ്യതയുണ്ട്.

prp

Leave a Reply

*