ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവം; തൃശൂരില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ  നെന്മിനി സ്വദേശി ആനന്ദ് വെട്ടേറ്റു  മരിച്ച സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ എസ് കൌശിഗന്‍ നിരോധനാജ്ഞ  പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി എന്നീ സ്റ്റേഷന്‍ പരിധിയില്‍ ഇന്നും നാളെയുമാണ് നിരോധനാജ്ഞ.

നാല് വര്‍ഷം മുന്‍പ് സിപിഐഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ആനന്ദ്. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയതായിരുന്നു.  ഇന്നലെ ഉച്ചയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറില്‍ എത്തിയ സംഘം ഇടിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് രണ്ടു നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*