അറ്റകുറ്റപ്പണി; ട്രെയിനുകള്‍ വൈകിയോടും

കാസര്‍കോട്: റെയില്‍പ്പാളത്തിലെ അറ്റകുറ്റപ്പണിയുടെ സമയം മാറിയതു കാരണം രാവിലെയുള്ള മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ (56654) കോഴിക്കോട് വരെ പോകും. നിലവില്‍ കണ്ണൂര്‍വരെ മാത്രമേ ഓടിയിരുന്നുള്ളു. തിരിച്ചിങ്ങോട്ടും പഴയപോലെ ഈ വണ്ടി സര്‍വീസ് നടത്തും.

ജനുവരി ഒന്നുമുതല്‍ 10വരെ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്.  കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650) അല്‍പം മുമ്പ് കോയമ്പത്തൂരേക്ക് പുറപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ 5.40-നു പുറപ്പെടുന്ന വണ്ടിയാണിത്. ഈ വണ്ടി ഷൊര്‍ണൂരിനും കോയമ്ബത്തൂരിനും ഇടയില്‍ റദ്ദ് ചെയ്തിരുന്നു. തിരിച്ചു വൈകുന്നേരം 4.10-ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടേണ്ട വണ്ടി (56651) കണ്ണൂര്‍ വരെ എത്തും.

എന്നാല്‍ മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍(56324) കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. മംഗളൂരുവില്‍നിന്ന് കണ്ണൂരേക്ക് യാത്ര നടത്തും. തിരിച്ചുള്ള കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ (56323) ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ ഓടില്ല. ജനുവരി 30 വരെ ഈ നിയന്ത്രണം ഉണ്ട്.

വൈകുന്ന വണ്ടികള്‍

മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു-കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി (22609) ഒന്നേകാല്‍ മണിക്കൂര്‍ വൈകിയേ പുറപ്പെടൂ. രാവിലെ 11.45-നു പകരം ഉച്ചയ്ക്ക് ഒന്നിനാകും വണ്ടി പുറപ്പെടുക. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി(16306) 35 മിനിറ്റ് വൈകിയോടും. ഉച്ചയ്ക്ക് 2.35-നു പകരം 3.10-നാകും കണ്ണൂരില്‍നിന്ന് പുറപ്പെടുക. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറും 35 മിനിറ്റ് വൈകിയോടും. 2.45-നു പകരം 3.20-നാകും വണ്ടി പുറപ്പെടുക.

പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ ബല്ലാസ്റ്റ് മെഷീന്‍ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസുകള്‍ വൈകിയോട്ടം തുടരും. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് (22638) രണ്ടു മണിക്കൂര്‍ വരെ വൈകും. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) ഒരു മണിക്കൂര്‍ വൈകിയോടും.

prp

Related posts

Leave a Reply

*