കൊച്ചി: ഷൂട്ടിംഗിനിടെ നടന് പരിക്ക്. പുതിയ ചിത്രമായ കളയുടെ നിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്കേറ്റത്.
ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ യില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആന്തരിക രക്ത സ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം ഐസിയുവില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ് ലീസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. കഴിഞ്ഞ ദിവങ്ങളില്‍ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബ് പിറവത്തെ സെറ്റില്‍ വെച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റിരുന്നു. ഇതാണ് പരിക്കിന് കാരണം. കടുത്ത വയറു വേദന ഉണ്ടായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യദു പുഷ്പാകരനും രോഹിതും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.