തെരഞ്ഞെടുപ്പ്​ പരാജയം: കോണ്‍ഗ്രസ്​ സമിതിക്ക്​ മുമ്ബാകെ ​പരാതി പ്രളയം

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച്‌ അന്വേഷിക്കുന്ന കെ.പി.സി.സി സമിതി മുമ്ബാകെ പരാതികളും വീഴ്​ചകളും ചൂണ്ടിക്കാട്ടി സ്​ഥാനാര്‍ഥികളും നേതാക്കളും. വി.സി. കബീര്‍ ചെയര്‍മാനായ സമിതി മുമ്ബാകെ ഷാനിമോള്‍ ഉസ്​മാന്‍ (അരൂര്‍), എസ്. ശരത് (ചേര്‍ത്തല), കെ.എസ് മനോജ് (ആലപ്പുഴ), അരിത ബാബു (കായംകുളം) എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പുറമേ കുട്ടനാട്ടില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് -ജോസഫ് വിഭാഗം ജില്ല പ്രസിഡന്‍റ്​ ജേക്കബ് എബ്രഹാമും ഹാജരായി. എല്‍.ഡി.എഫ് അനുകൂല രാഷ്​ട്രീയ തരംഗത്തേക്കാള്‍ പ്രാദേശികമായ പോരായ്​മകളും വോട്ടു ചോര്‍ച്ചയും ജില്ലയില്‍ ഉണ്ടായതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ഥികള്‍ ബൂത്ത് തിരിച്ചുള്ള കണക്കുകള്‍ സമര്‍പ്പിച്ചാണ് വിവരങ്ങള്‍ കൈമാറിയത്. പരമ്ബരാഗതമായി ലഭിച്ചിരുന്ന തീരദേശ വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും ലഭിക്കാതെ പോയതാണ് പല മണ്ഡലങ്ങളിലും തിരിച്ചടിയായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തി​െന്‍റ പോരായ്​മകള്‍ വിലയിരുത്തി പരിഹാരം കാണാതിരുന്നതും പാര്‍ട്ടിയുടെ സമരങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനിക്കാന്‍ കഴിയാതെ പോയതും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ആലപ്പുഴ, അരൂര്‍ മണ്ഡലങ്ങളില്‍ ലത്തീന്‍ സമുദായവോട്ടില്‍ ചോര്‍ച്ചയുണ്ടായി. ജില്ലയില്‍ മുസ്​ലിം ന്യൂനപക്ഷ വോട്ടിലും എല്‍.ഡി.എഫിലേക്ക് ചോര്‍ച്ചയുണ്ടായി. ആലപ്പുഴ, കായംകുളം, അമ്ബലമ്ബുഴ, അരൂര്‍ മണ്ഡലങ്ങളില്‍ ഇത് പ്രകടമായി. കുട്ടനാട്ടില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ തുടക്കത്തില്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പില്ലായ്മ മുതലെടുക്കാനായില്ലെന്നും ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നെങ്കില്‍ വിജയസാധ്യതയേറെയാണെന്നും അഭിപ്രായം ഉയര്‍ന്നു. ചെങ്ങന്നൂരില്‍ യു.ഡി.എഫ് നേരിട്ടത് ചരിത്രത്തിലെ തന്നെ വന്‍ തിരിച്ചടിയാണ്​. കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടുകള്‍ പോലും ഇടതുസ്ഥാനാര്‍ഥിക്ക് പോകാനുണ്ടായ സാഹചര്യത്തെ കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു.

prp

Leave a Reply

*