തേവരയിലെ ബോട്ട് യാര്‍ഡ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കാന്‍ സമഗ്ര പദ്ധതി

എറണാകുളം: ടൂറിസം വികസനത്തിന്‍്റെ നൂതന സാധ്യതകള്‍ തേടി തേവരയിലെ ബോട്ട് യാര്‍ഡില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗതാഗതി മന്ത്രി ആന്‍്റണി രാജുവും സന്ദര്‍ശനം നടത്തി.

കെ എസ് ഐ എന്‍ സി യുടെയും കെ എസ് ആര്‍ ടി സി യുടെയും സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന്‍്റെയും ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കര്‍ വിസ്തൃതിയിലുള്ള യാര്‍ഡിലാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയത്. ഈ പ്രദേശം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശം മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചു.

ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ടൂറിസം വകുപ്പിന്‍്റെ നൂതന പദ്ധതിയായ കാരവന്‍ ടൂറിസം പദ്ധതിയുടെ പാര്‍ക്കിംഗ് ഹബ്ബായും ഈ പ്രദേശം വിനിയോഗിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.

ടൂറിസം വകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ കമ്ബനി സെക്രട്ടറി രാജു വി.കെ., ടെക്നിക്കല്‍ മാനേജര്‍ അനൂപ് കുമാര്‍, കോമേഴ്സ്യല്‍ മാനേജര്‍ സിറില്‍ വി ഏബ്രഹാം , ചീഫ് എഞ്ചിനീയര്‍ ഹരിനാരായണന്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.

prp

Leave a Reply

*