അമിത് ഷായെ കണ്ട പിന്നാലെ അമരീന്ദറിന്റെ വന്‍ പ്രഖ്യാപനം; കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കും, പക്ഷേ…

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി പദവിയില്‍ നിന്ന് ഹൈക്കമാന്റ് നീക്കിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ വന്‍ പ്രഖ്യാപനം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദര്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം പരസ്യമാക്കിയിരിക്കുന്നത്.

അതേസമയം, താന്‍ ബിജെപിയില്‍ ചേരില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. അമിത് ഷായുമായുള്ള ചര്‍ച്ച ബിജെപിയില്‍ ചേരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം തള്ളി. ഇപ്പോഴത്തെ രീതിയില്‍ കോണ്‍ഗ്രസില്‍ തുടരാന്‍ സാധിക്കില്ല എന്നും ഇനിയും കോണ്‍ഗ്രസില്‍ തുടരില്ല എന്നുമാണ് അമരീന്ദര്‍ പറഞ്ഞത്.

prp

Leave a Reply

*