ഗു​ജ​റാ​ത്ത് തീ​ര​ത്ത് ന്യൂ​ന​മ​ര്‍​ദം ; ‘ ഷ​ഹീ​ന്‍ ‘ചു​ഴ​ലി​ക്കാ​റ്റാ​കാ​ന്‍ സാ​ധ്യ​ത

ന്യൂ​ഡ​ല്‍​ഹി: ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റിന്റെ കെടുതിക്ക് പിന്നാലെ മ​റ്റൊ​രു ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ഗു​ലാ​ബ് മൂലമുണ്ടായ ന്യൂ​ന​മ​ര്‍​ദ്ദം ഇ​പ്പോ​ള്‍ ഗു​ജ​റാ​ത്ത് തീ​ര​ത്ത് എ​ത്തി​യെ​ന്നും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ ‘ഷ​ഹീ​ന്‍’ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ന്‍ സാ​ധ്യ​ത​യെ​ന്നു​മാ​ണ് കാലാവസ്ഥ മു​ന്ന​റി​യി​പ്പ്.

ഈ സാഹചര്യത്തില്‍ ഗു​ജ​റാ​ത്ത്-​മ​ഹാ​രാ​ഷ്‌​ട്ര തീ​ര​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ്യാ​ഴാ​ഴ്‌​ച മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ഖ​ത്ത​റാ​ണ് പു​തി​യ ചു​ഴ​ലി​ക്കാ​റ്റി​ന് ‘ഷ​ഹീ​ന്‍ ‘എ​ന്ന പേ​ര് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​ കൊ​ണ്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​ന്ധ്ര-​ഒ​ഡീ​ഷ തീ​ര​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് ദു​ര്‍​ബ​ല​പ്പെ​ട്ട് ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ​ത്. അതെ സമയം വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട​താ​യും ഇ​ത് കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മുന്നറിയിപ്പ് നല്‍കി .

prp

Leave a Reply

*