കേരള പൊലീസിലെ ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പൊലീസിലെ ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. ഗൂ​ഗിള്‍ മീറ്റ് വഴിയാണ് യോ​ഗം ചേരുന്നത്.

പൊലീസിനെതിരെ പലതരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസ‍ര്‍മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോ​ഗസ്ഥ‍ര്‍ യോ​ഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ​

സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം അളക്കുന്നതില്‍ പൊലീസിന്‍റെ ഇടപെടലും ഘടകമാകുമെന്ന് ഇന്ന് രാവിലെ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സമാധാനപരവും മതനിരപേക്ഷവുമായ നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ പൊലീസിന് വലിയ പങ്കാണ് വഹിക്കാനുള്ളത്. ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ആധുനിക സേനയായി കേരള പൊലീസിനെ മാറ്റും. ഇതിനായി പരിശീലന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നിരവധി പേരാണ് ഇപ്പോള്‍ സേനയുടെ ഭാഗമാകുന്നത്. വിവിധ മേഖലകളിലുള്ള സേനാംഗങ്ങളുടെ നൈപുണ്യം സര്‍ക്കാറിന്റേയും പൊലീസിന്റേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Leave a Reply

*