ഭീകരാക്രമണ സാധ്യത; വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും ഉടൻ കശ്മീര്‍ വിടണമെന്ന് മുന്നറിയിപ്പ്

ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും കശ്മീര്‍ വിടണമെന്ന് മുന്നറിയിപ്പ്. അമര്‍നാഥ് പാതയില്‍ നിന്നും പിടിയിലായ ഭീകരന്‍റെ കൈവശം സ്നിപ്പര്‍ റൈഫിള്‍ കണ്ടെത്തിയിരുന്നു. എം-24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളാണ് ഭീകരനില്‍ നിന്നുംപിടിച്ചെടുത്തത്.

പാക് തീവ്രവാദികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടിരുന്നതായും കശ്മീരില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയത് പാക് സൈന്യമാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

വളരെ ദൂരെനിന്ന് പോലും ടെലിസ്കോപ്പിലൂടെ ലക്ഷ്യം വെച്ച്‌ വെടിയുതിര്‍ക്കാവുന്ന തോക്കുകളാണ് എം-24 സ്നിപ്പര്‍‍. ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സേനാവക്താക്കള്‍ ഇക്കാര്യം അറിയിച്ചത്.

തീവ്രവാദികളുടെ താവളങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത എം 24 സ്നിപ്പര്‍ ഗണും പാക് സൈന്യം ഉപയോഗിക്കുന്ന മൈനുകളും വാര്‍ത്താ സമ്മേളനത്തിനിടയില്‍ സൈനികര്‍ പ്രദര്‍ശിപ്പിച്ചു. തീര്‍ത്ഥാടകരെ കുഴിബോംബ്, ഐഇഡി എന്നിവ ഉപയോഗിച്ച്‌ കൊല്ലാന്‍ പദ്ധതിയിട്ടതായാണ് സൈന്യത്തിനു വിവരം ലഭിച്ചത്. തിരച്ചിലില്‍ തീര്‍ഥാടകരുടെ പാതയില്‍ നിന്നും നിരവധി കുഴി ബോംബുകളാണ് കണ്ടെത്തിയെന്നും ധില്ലന്‍ പറഞ്ഞു. മേഖലയില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

prp

Leave a Reply

*