ഇന്‍റര്‍നെറ്റിലെ “ആസിഡ് ആക്രമണം” : എങ്ങനെ തടയാം?

മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോട് കൂടി ആശയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സാമൂഹിക മുന്നേറ്റങ്ങള്‍, ബോധവത്കരണങ്ങള്‍, ആശയവിനിമയങ്ങള്‍, തുടങ്ങി പലവിധ നല്ല കാര്യങ്ങളുടെയും പ്രചരണം എളുപ്പത്തില്‍ ആയി. സദ്‌ദുദ്ദേശത്തോടുകൂടി ആരംഭിച്ച ഇത്തരം മീഡിയകള്‍ ഇന്ന് സമൂഹ്യ വിരുദ്ധരും ക്രിമിനലുകളും എന്തിന്‌ തീവ്രവാദികള്‍ പോലും ദുരുപയോഗിക്കുന്ന അവസ്ഥയാണുള്ളത്. ഇതില്‍ എടുത്ത് പറയേണ്ട ഒന്നാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടത്തുന്ന വ്യക്തിഹത്യയും ലൈംഗീക അതിക്രമങ്ങളും (ഒരു പക്ഷെ ആസിഡ് ആക്രമണങ്ങളെക്കാള്‍ ഭയാനകവും). നമ്മുടെ സാമൂഹ്യ ജീവിതത്തെ അലോസരപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികളെ ഫലപ്രദമായി തടയുന്നതിന് കര്‍ശനമായ നിയമനടപടികള്‍ അത്യാവശ്യമാണ്.

Don’t expose yourself to extortion

ഈയിടെയായി നാം കേള്‍ക്കുന്ന പല പീഡന കേസുകലിലേയും പ്രതികള്‍, തന്‍റെ കൈവശമുള്ള ചിത്രങ്ങള്‍ അല്ലെങ്കില്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെയോ വീഡിയോ ഷെയറിംഗ് സൈറ്റുകളിലൂടെയോ പ്രചരിപ്പിക്കും എന്ന് ഭീഷണി  മുഴക്കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. സ്നേഹം നടിച്ചോ, ഭീഷണിപ്പെടുത്തിയോ, ചതിച്ചോ കൈക്കലാക്കുന്ന ഇത്തരം ചിത്രങ്ങളോ വീഡിയോകളോ വച്ച് വിലപേശി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനോ തന്‍റെ ഇംഗിതത്തിനോ ഉപയോഗിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം സംഭവങ്ങളില്‍ അകപ്പെടാതിരിക്കുവാനുള്ള  ‘പ്രാഥമിക വിദ്യാഭ്യാസം’ നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെയോ അല്ലാതെയോ കുറച്ച് നാളുകളോ, ചിലപ്പോള്‍ ദിവസങ്ങള്‍ മാത്രമോ പരിചയമുള്ള വ്യക്തി തന്നോട് കാണിക്കുന്ന അമിതമായ സ്നേഹം കാപട്യമെന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാകണം. അതോടൊപ്പം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും പവിത്രതയും കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ നിന്ന് അകന്ന്‍ നില്‍ക്കുകയും വേണം.

2013923182426365734_20സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഒരു ബലാത്സംഗ വീഡിയോയിലെ പ്രതികളെ ആന്ധ്രാപ്രദേശിലുള്ള ‘പ്രജ്വല’ എന്‍ജിഒയുടെ സ്ഥാപകയും സാമൂഹിക പ്രവര്‍ത്തകയുമായ സുനിത കൃഷ്ണന്‍ കണ്ടെത്തിയത് കഴിഞ്ഞിടെ പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നുവല്ലോ. അവര്‍ക്ക് വാട്സാപ്പ് വഴി ലഭിച്ച വീഡിയോയിലെ ഇരകളുടെ മുഖവും ദേഹവും അവ്യക്തമാക്കി ആ വീഡിയോ യൂട്യൂബിലും വാട്സാപ്പിലുമായി ഷെയര്‍ ചെയ്താണ് അവര്‍ കുറ്റവാളികളെ കണ്ടെത്തിയത്. ഇങ്ങനെ കണ്ടെത്തിയവരെ ഡല്‍ഹി ഹൈകോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തരം ഒരു മുന്നേറ്റം ഒറ്റപ്പെട്ട ഒരു സംഭവമാണ്.

ഇത്തരം നൂറ് കണക്കിന് വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുകയും മറ്റും ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നതിനെതിരെ കര്‍ശനമായ ഒരു നിയന്ത്രണം ഇന്ന് വരെ ഈ രാജ്യത്ത് നടപ്പാക്കിയിട്ടില്ല എന്നതാണ് അപഹാസ്യം. ഇങ്ങനെയുള്ള പ്രചരണങ്ങള്‍ നടക്കാതിരിക്കുവാന്‍ സോഷ്യല്‍ മീഡിയയിലെ  ഓരോ സൈറ്റുകളിലും ആപ്പുകളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലേ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളൂ.

ഒരിക്കല്‍ സംഭവിച്ച അബദ്ധത്തിന്‍റെ പേരില്‍ ജീവതകാലം മുഴുവന്‍ ഒരാള്‍ ക്രൂശിക്കപ്പെടാതിരിക്കുവാന്‍ ആര്‍ക്കും എളുപ്പത്തില്‍ എന്തും പ്രചരിപ്പിക്കുവാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ മാറേണ്ടതുണ്ട്. ഇത്തരം ചിത്രങ്ങളോ, വീഡിയോകളോ പ്രചരിപ്പിക്കുന്നത് തടയുവാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടുവരുകയും മാധ്യമങ്ങള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.6 Years Jail, 150 Lashes for Blackmailing a Young Woman

നിയന്ത്രണങ്ങള്‍ എന്തൊക്കെ തരത്തിലാകാം:

  • അജ്ഞാതമായി വീഡിയോകള്‍ അപ്പ്ലോഡ്‌ ചെയ്യാതിരിക്കുവാന്‍ സൈറ്റുകള്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. വ്യക്തിയുടെ ഫോണ്‍ നമ്പര്‍/അഡ്രസ്സ് വെരിഫൈ ചെയ്തതിനു ശേഷം മാത്രം വീഡിയോകള്‍ അപ്പ്ലോഡ്‌ ചെയ്യുവാന്‍ സമ്മതിക്കുക.
  • അനാവശ്യമോ മോശമായതോ ആയ ദൃശ്യങ്ങള്‍ അടങ്ങിയിട്ടുള്ള വീഡിയോ ശ്രദ്ധയില്‍ പെട്ടാല്‍ അത് കണ്ട യൂസര്‍ക്ക് ഒറ്റ ക്ലിക്കില്‍ തന്നെ സൈബര്‍ സെല്ലിനോ പോലീസിനോ ഷെയര്‍ ചെയ്യുവാനുള്ള ബട്ടണ്‍ കൂടി വീഡിയോ സൈറ്റുകളില്‍ വരുത്തണം.
  • blackmai-victimabusഏതെങ്കിലും വീഡിയോയെക്കുറിച്ച് ആരുടെയെങ്കിലും പരാതി ഉയര്‍ന്നാല്‍ പോലീസ് ഉടന്‍ തന്നെ അത് ഹൈഡ് ചെയുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യണം. അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുകയും അത് പ്രസിദ്ധീകരിച്ച ആള്‍ക്കെതിരെ സ്വമേധയാ കേസ് എടുക്കുകയും വേണം.
  • ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലാത്ത മറ്റു സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയോ നിരോധിക്കുകയോ ചെയ്യണം.
  • ഇത്തരം വീഡിയോകള്‍ അപ്പലോഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ ചുമത്തി കാലതാമസം വരാതെ മാതൃകാപരമായി ശിക്ഷിക്കണം.
  • ഇത്തരം കുറ്റകൃത്യങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതില്‍ ഇരയായവരുടെ പരാതി ലഭിച്ചില്ലെങ്കിലും പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

നിയന്ത്രണങ്ങള്‍ ഏതൊക്കെ തരത്തിലാവാം. നിങ്ങള്‍ക്കും പ്രതികരിക്കാം.

prp

Related posts

Leave a Reply

*