ഈ ക്രിസ്തുമസിന് എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു രുചിയാര്‍ന്ന വിഭവം.
ആവശ്യമുള്ള ചേരുവകള്‍:
- ചിക്കന്‍ – 5 കഷണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
- തൈര് – 100 ഗ്രാം
- മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
- തന്തൂരി മസാല – 2 ടേബിള്‍ സ്പൂണ്‍
- ഗരംമസാല – 1 ടീസ്പൂണ്‍
- മല്ലി, ജീരകം – 1 ടീസ്പൂണ്‍
- ലെമണ്‍ ജ്യൂസ് – 2 ടേബിള്‍ സ്പൂണ്‍
- സണ്‍ഫ്ലവര്‍ ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
- കസൂരി മേത്തി – 1 ടീസ്പൂണ്‍
- വെള്ളം – 3 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
പാചകം ചെയേണ്ട വിധം:
ചിക്കന്‍ വൃത്തിയായി കഴുകിയെടുക്കുക. ഒടച്ചെടുത്ത തൈരിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, തന്തൂരി മസാല, ഗരംമസാല, കസൂരി മേത്തി എന്നിവ ചേര്‍ക്കുക. മല്ലി, ജീരകം, ഉപ്പ്, ലെമണ്‍ ജ്യൂസ്, അര ടേബിള്‍ സ്പൂണ്‍ ഓയില്‍, കുറച്ച് വെള്ളം എന്നിവ മിക്സിയില്‍ അടിച്ചതും ഇതിലേക്ക് ചേര്‍ക്കുക. വരഞ്ഞ കോഴി കഷണങ്ങളിലേക്ക് ഈ മിശ്രിതം പുരട്ടി ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കുക. ഉപയോഗിക്കുന്നതിന് അര മണിക്കൂര്‍ മുമ്പേ ഇത് പുറത്തെടുത്ത് വയ്ക്കുക. ഓയിലില്‍ കഷണങ്ങള്‍ വറുത്തെടുക്കുക. സവാളയും മല്ലിയിലയും വിതറി സ്വാദിഷ്ട്മായി കഴിക്കാം.


