പരമ്പര ഇന്ത്യ സ്വന്തമാക്കി

ചെന്നൈ: ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ടെസ്റ്റ് പരമ്പര 4-0ന് ടീം ഇന്ത്യ സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പരമ്പര വിജയമാണ് കൊഹ്‌ലി നയിച്ച  ടീം നേടിയെടുത്തത്. ഒരു ടെസ്റ്റ് പരമ്പരയില്‍ മുന്നൂറിലധികം റണ്‍സും 25ലേറെ വിക്കറ്റും നേടുന്ന ആദ്യ താരമെന്ന ബഹുമതി ആര്‍ അശ്വിന്‍ സ്വന്തമാക്കി. ടെസ്റ്റില്‍ ജഡേജ ആദ്യമായാണ് 10 വിക്കറ്റ് നേടുന്നത്. 10 വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ ജഡേജ നാലു ക്യാച്ചുകളും നേടി ടെസ്റ്റില്‍ താരമായി. ഈ വര്‍ഷം ഇന്ത്യ നേടുന്ന ഒമ്പതാം ടെസ്റ്റ് വിജയമാണ്. ഈ വിജയത്തോടെ തോല്‍ക്കാതെ ഇന്ത്യ 18 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. കെ.എൽ. രാഹുൽ, കരുൺ നായർ, ജയന്ത് യാദവ് എന്നിവരുടെ പരമ്പരയിലെ പ്രകടനങ്ങളിലൂടെ മികച്ച പുതിയ താരങ്ങളുടെ പിറവി ഇന്ത്യ കണ്ടെത്തി. കരുണിന്‍റേത് രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെതന്നെ അത്യുഗ്രന്‍ വരവായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഒന്നാംനിര ബാറ്റ്സ്മാനായ കോഹ്‌ലി ഈ പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനുമായി.

 

prp

Leave a Reply

*