ഇസ്ലാമാബാദ്: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനില്‍ വില്‍പ്പന നികുതിക്ക് പിന്നാലെ ഇറക്കുമതി ചെയ്ത ആഡംബര വസ്തുക്കള്‍ക്ക് 25 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് വില്‍പ്പന നികുതി 18 ശതമാനം കൂട്ടിയത്. പിന്നാലെയാണ് വീണ്ടും നികുതി വര്‍ദ്ധന. നിലവില്‍ ഭക്ഷണത്തിനും മരുന്നിനും ഒഴികെ എല്ലാത്തിനും നികുതി കുത്തനെ കൂട്ടിയിരിക്കുകയാണ് പാക് സര്‍ക്കാര്‍.
പ്രതിസന്ധിയുടെ കാലത്ത് കടുത്ത തീരുമാനങ്ങള്‍ ഏടുക്കേണ്ടി വരും എന്നാണ് ധനകാര്യമന്ത്രി ഇഷ്ക് ധര് പറയുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ കൂപ്പുകുത്തിയിരിക്കുകയാണ് പാക് കറന്‍സി.
വിദേശ നാണയത്തിന്റെ കരുതല്‍ ശേഖരം കണക്കിലെടുത്താലും പാക് ഖജനാവ് ശൂന്യമാണ്. കടുത്ത ദാരിദ്രത്തില്‍ നിന്നും കരകറാന്‍ ഐംഎഫില്‍ നിന്നുള്ള വായ്പയില്‍ കണ്ണും നട്ടിരിക്കുകയാണ് പാകിസ്താന്. 6.5 ബില്യണ്‍ ഡോളര്‍ വായ്പയാണ് പ്രതീക്ഷിച്ചിക്കുന്നത്.
2023-ലെ കണക്ക് പ്രകാരം 273 ബില്യണ്‍ ആണ് പാകിസ്താന്റെ പൊതു കടം. ദിനം പ്രതി ഇതില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നുണ്ട്.
24.5 ശതമാനമാണ് പാകിസ്താനിലെ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന് രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞത് ഇറക്കുമതി ചെലവ് ഇരട്ടിയാക്കി. ഈ തുക ഒരുമാസത്തെ അവശ്യവസ്തുക്കള്‍ ഇറക്കുമതിക്കുള്ള കരുതല്‍ നാണ്യശേഖരം പോലും ഇല്ലാത്ത സ്ഥിതിയാണ് നിലവില്‍.
ഭക്ഷ്യവിലയില്‍ 56 ശതമാനമാണ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

