ബോഡിഗാര്‍ഡിലെ നായകന്മാരെല്ലാം ജയിലിലേക്ക്. അടുത്തത് വിജയ് ആണോ? വൈറലായി ട്രോള്‍

സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്‍റിക് കോമഡി ചിത്രമാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. തമിഴില്‍ വിജയ്, അസിന്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരായിരുന്നു നായകനായികമാര്‍. എല്ലാ ഭാഷകളിലും ചിത്രം ഗംഭീരം വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ, വീണ്ടും ബോഡിഗാര്‍ഡ് ചര്‍ച്ചയാകുകയാണ്. ചിത്രത്തില്‍ അഭിനയിച്ച ദിലീപും സല്‍മാന്‍ ഖാനും വിവിധ കേസുകളിലായി സെന്‍ട്രല്‍ ജയില്‍ കണ്ടവരാണ്. […]

 ‘മെര്‍സലി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഇളയ ദളപതി  വിജയ് നായകനായി എത്തുന്ന  പുതിയ ചിത്രമാണ് മെര്‍സല്‍ .  ചിത്രത്തിന്‍റെ  പുതിയ പോസ്റ്റര്‍ പുറത്തെത്തി.  രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച  അറ്റ്‌ലീയാണ് ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത് . കരിയറില്‍ ആദ്യമായി  വിജയ് മൂന്ന് കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി മെര്‍സലിനുണ്ട്. എസ്. ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദിന്‍റെതാണ് തിരക്കഥ. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം […]