‘മെര്‍സലി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഇളയ ദളപതി  വിജയ് നായകനായി എത്തുന്ന  പുതിയ ചിത്രമാണ് മെര്‍സല്‍ .  ചിത്രത്തിന്‍റെ  പുതിയ പോസ്റ്റര്‍ പുറത്തെത്തി.  രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച  അറ്റ്‌ലീയാണ് ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത് .

കരിയറില്‍ ആദ്യമായി  വിജയ് മൂന്ന് കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി മെര്‍സലിനുണ്ട്. എസ്. ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദിന്‍റെതാണ് തിരക്കഥ. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം

   ശ്രീ തെനന്‍ഡല്‍ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന  ചിത്രം ഈ മാസം തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങും
prp

Related posts

Leave a Reply

*