ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് മാംഗല്യം

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്‍റെയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. മിമിക്രി കലാകാരനും ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച്‌ ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍. അനൂപാണ് വരന്‍. അനൂപ് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബക്ഷേത്രത്തില്‍ എത്തിയപ്പോഴാണ്  ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് […]

വൈക്കം വിജയലക്ഷ്മിയ്ക്ക് ഇനി അനൂപ് തുണയാകും; വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കാണാം

വ്യത്യസ്തമായ ഗാനാലപനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കേരളത്തിന്‍റെ അനുഗ്രഹീത കലാകാരിക്ക് വീണ്ടും വിവാഹമാണ്. കലയെ സ്‌നേഹിക്കുന്ന കലാകാരന്‍ തന്നെയാണ് ഗായികയെ തന്‍റെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങായിരുന്നു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പാലാ പുലിയന്നൂര്‍ കൊച്ചെഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപാണ് വരന്‍. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറായ അനൂപ് കലയെ സ്‌നേഹിക്കുന്നൊരു വ്യക്തിത്വമാണ്.   വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹശനിശ്ചയം നടന്നത്. […]

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

വൈക്കം: ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍. 10ന് രാവിലെ 10നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീത വൈഭവത്തില്‍ ആരാധകനായിരുന്ന അനൂപ് വിജയലക്ഷ്മിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ശാസ്ത്രീയ […]