സണ്ണി ലിയോൺ ആശുപത്രിയിൽ

ഉത്തരാഖണ്ഡ്: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണിലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ സപ്ലിറ്റ്‌സ് വിസ്സ സീസണ്‍ 11 ന്‍റെ ചിത്രീകരണം ഉത്തരാഖണ്ഡില് പുരോഗമിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച രാത്രിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആന്തരാവയവങ്ങള്‍ പൊതിഞ്ഞിരിക്കുന്ന ഭിത്തിയുടെവിടവിലൂടെ പുറത്തേക്ക് വരുന്ന ഹെര്‍ണിയ എന്ന രോഗമാണ് സണ്ണിക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുദിവസത്തിനുള്ളില്‍ സണ്ണിക്ക് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് സൂചന. കഠിനമായ വയറുവേദനയും പനിയും മൂലമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം നിസാരമെന്നു കരുതിയെങ്കിലും വേദന കഠിനമായതോടെ വൈദ്യസഹായം തേടുകയായിരുന്നു. […]