ബാബ രാംദേവിന്‍റെ കമ്പനിയുടെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കണം: ഹെെക്കോടതി

ഉത്തരാഖണ്ഡ്: യോഗാ ഗുരു ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാന്‍ ഉത്തരാഖണ്ഡ് ഹെെക്കോടതി ഉത്തരവിട്ടു. രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതി നടപടിയെടുത്തത്. 2002 ലെ ജൈവ വൈവിധ്യ ആക്‌ട് പ്രകാരം ന്യായവും നീതിപൂര്‍വ്വവുമായി ആനുകൂല്യങ്ങള്‍ പങ്കുവയ്‌ക്കുന്നത് സംബന്ധിച്ചുള്ള വകുപ്പുകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോര്‍ഡിന് (യു.ബി.ബി) എതിരെ ദിവ്യ ഫാര്‍മസി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആയുര്‍വേദ, പോഷകാഹാര […]

പശുക്കള്‍ക്ക് രാഷ്ട്രമാതാവ് പദവി

ഡെറാഡൂണ്‍: പശു ഇനി ഉത്തരാഖണ്ഡില്‍ ‘രാഷ്ട്രമാതാവ്’. പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ എന്ന പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്നാണിത്. നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ് പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസടക്കമുളളവര്‍ പ്രമേയത്തെ പിന്തുണച്ചതോടെ പ്രമേയം പാസാക്കി. കൂടാതെ പശുവിനെ മൂത്രത്തിന്‍റെ ‘ഔഷധ ഗുണങ്ങളെ’ കുറിച്ചും ആര്യ സഭയില്‍ പ്രതിപാദിച്ചു. മൃഗങ്ങളില്‍ പശു മാത്രമാണ് ഓക്സിജന്‍ പുറത്തേക്ക് വിടുന്നതെന്നായിരുന്നു പ്രമേയം പാസ്സാക്കേണ്ടതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നായി അവര്‍ ചൂണ്ടിക്കാട്ടിയത്.

ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് മരണം

ഋ​ഷി​കേ​ശ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്രി​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​ത്ത് പേ​ര്‍ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഋ​ഷി​കേ​ശ്-​ഗം​ഗോ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ സു​ല്‍​യ​ധാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് 250 മീ​റ്റ​ര്‍ താ​ഴ്ച്ച​യി​ലേ​ക്ക് മാറിയുകയായിരുന്നു . അപകടത്തില്‍ കൂടുതല്‍ പേര്‍ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്.ഇവരെ സ​മീ​പ​ത്തെ ആശുപത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​ല​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ര​ക്ഷ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.