ആംസ്റ്റര്‍ഡാം: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ചൊവ്വാഴ്ച ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു പട്രോളിങ് കപ്പലായ ഓസിരിസ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഓസിരിസില്‍നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്‍റെ പായ്‌വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്‌ട്രെച്ചറിന്‍റെ സഹായത്തോടെ അഭിലാഷിനെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ, അഭിലാഷുമായി കപ്പല്‍ ആംസ്റ്റര്‍ഡാമിലെത്തുമാണ് റിപ്പോര്‍ട്ടുകള്‍. ആംസ്റ്റര്‍ഡാമിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അഭിലാഷിന്‍റെ ആരോഗ്യനില വിശദമായി പരിശോധിച്ചതിന് ശേഷം മൗറീഷ്യസിലേക്ക് വിഗദ്ധ […]
Tag: United States
കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം ആവശ്യമില്ല: കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോഴത്തെ സ്ഥിതികള്‍ ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനാലാണ് ഐക്യരാഷ്ട്ര സഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുള്ള സഹായങ്ങള്‍ തല്‍ക്കാലം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നേരത്തെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ യുഎൻ നിലപാട് അറിയിച്ചത്. ഇന്ത്യ നിർദ്ദേശിക്കുന്ന സഹായങ്ങൾ ചെയ്യാമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ […]