എഴുന്നെള്ളിപ്പിന് നാട്ടാന ക്ഷാമം; നാട്ടാനച്ചട്ടം മാറ്റണമെന്ന് ഉത്സവകമ്മിറ്റികള്‍

തൃശ്ശൂര്‍: നാട്ടാനകളുടെ എണ്ണം കുറഞ്ഞത് ആനയെഴുന്നെള്ളിപ്പ് ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ആസാം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാട്ടാനകളുള്ളത് കേരളത്തിലാണ്. https://youtu.be/Koz8C5h5bj0 എന്നാല്‍ കഴിഞ്ഞകുറച്ച്‌ വര്‍ഷങ്ങളായി നാട്ടാനകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ഗവേഷകര്‍. ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ പൂരം അടക്കമുള്ള കേരളത്തിലെ പൂരങ്ങളും ഉത്സവങ്ങളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ആന എഴുന്നെള്ളിപ്പുകള്‍ കാലക്രമേണ നിലച്ചു പോകുമെന്ന് ഉത്സവപ്രേമികള്‍ ആശങ്കപ്പെടുന്നു. ആനകളെ സംസ്ഥാനങ്ങള്‍ മാറി കൊണ്ടുവരുന്നതിനും കൈമാറ്റം ചെയ്യുന്നതും സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. നാട്ടാനകളെയും കാട്ടാനകളെയും ഒരുപോലെയാണ് […]

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

തൃശൂര്‍ : കഴിഞ്ഞദിവസം രണ്ട് പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി വനം വകുപ്പ്. ക്ഷേത്ര ഉത്സവത്തിന്‍റെ എഴുന്നള്ളിപ്പിനായും ഗൃഹപ്രവേശനത്തിനായും കൊണ്ടുവന്നപ്പോള്‍ രണ്ട് പേരെ ചവിട്ടിക്കൊന്നതിനെ തുടര്‍ന്നാണ് വിലക്ക്. പതിനഞ്ച് ദിവസത്തേയ്ക്കാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15 ദിവസത്തിനുശേഷം ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയാല്‍ മാത്രമേ ഇനി എഴുന്നള്ളിപ്പിന് അനുവാദം നല്‍കൂ എന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് […]