ഇസ്ലാമാബാദ്: അഞ്ചുവര്‍ഷമായി താലിബാന് ഭീകരരുടെ തടവില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ മോചിപ്പിച്ചു. യുഎസ് പൗരയായ കെയ്റ്റ്ലാന്‍ കോള്‍മാനും കാനഡക്കാരനായ ഭര്‍ത്താവ് ജോഷ്വ ബോയ്ലും മൂന്നു കുട്ടികളുമാണു പാക്കിസ്ഥാന് സൈന്യത്തിന്റെ നാടകീയമായ നീക്കത്തിലൂടെ മോചിതരായത്. 2012ല്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേയാണ് കെയ്റ്റ്ലാനെയും ജോഷ്വയെയും താലിബാന് അനുകൂല ഭീകര സംഘടനയായ ഹഖാനി നെറ്റ് വര്‍ക്ക് തട്ടിക്കൊണ്ട് പോയത്. പിടിയിലായ സമയത്തു ഗര്‍ഭിണിയായിരുന്ന കെയ്റ്റ്ലാന്‍ പിന്നീടു തടവറയിലാണ് രണ്ടു കുട്ടികള്‍ക്കു കൂടി ജന്മം നല്‍കിയത്. ഇവരെ തട്ടിക്കൊണ്ടുപോയ ഭീകരസംഘടനയെക്കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നായിരുന്നു പാകിസ്ഥാന് ഇതേവരെ സ്വീകരിച്ചിരുന്ന നിലപാട്. […]