‘പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നു, സുഡാനി ടീമിനും നന്ദി’: സൗബിന്‍ ഷാഹിര്‍

കൊച്ചി: മികച്ച നടനുള്ള പുരസ്‌കാര നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൗബിന്‍ ഷാഹിര്‍. ‘സുഡാനി ഫ്രെം നൈജീരിയ’യിലെ പ്രകടനത്തിനാണ് സൗബിന് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത്. മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ സുഡാനിയില്‍ അവതരിപ്പിച്ചത്. ‘സുഡാനി ടീമിന് നിരവധി അവാര്‍ഡുകള്‍ കിട്ടിയതില്‍ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുളള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയുടേത് നല്ല അഭിനയമായിരുന്നു. ഫാസില്‍ സാറിന്‍റെ അടുത്ത് അസിസ്റ്റന്‍റ് ഡയറക്ടറായി എന്നെ ചേര്‍ത്തത് ബാപ്പയായിരുന്നു. പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും സൗബിന്‍ പറഞ്ഞു. ജയസൂര്യയും സൗബിനുമാണ് […]

കേരളത്തില്‍ വിവേചനമില്ല, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സാമുവല്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഡാനി ഫ്രം നൈജീരിയയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കത്തി കയറുകയായിരുന്നു. എന്നാല്‍ ആ പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരമുണ്ടായിരിക്കുകയാണ്. ചിത്രത്തില്‍ അഭിനയിച്ചതിന് തനിയ്ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാമെന്ന് സുഡാനിയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചതായി നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വിവാദമുയര്‍ത്തി കൊണ്ടുള്ള എല്ലാ ഫേസ്ബുക്ക് പോസ്റ്റും താരം പിന്‍വലിക്കാനും തയ്യാറായിട്ടുണ്ട്. സുഡാനിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് തനിയ്ക്ക വര്‍ണ്ണവിവേചനം നേരിട്ടുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് സുഡാനി താരം രംഗത്തെത്തിയത്. ഈ പ്രസ്താവന […]