ഹൂസ്റ്റണ്‍: മൂന്ന്‍ വയസ്സുക്കാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛനായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ചതും തെളിവ് നശിപ്പിച്ചതുമാണ് വെസ്‌ലിക്കെതിരെയുള്ള കുറ്റങ്ങള്‍. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ വെസ്ലിക്ക് മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ആകും ശിക്ഷ. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. 10,000 യു എസ് ഡോളര്‍ വരെ പിഴയും രണ്ട വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ശിക്ഷ ലഭിച്ചെക്കാവുന്ന കുറ്റമാണ് സിനിക്കെതിരെയുള്ളത്. […]
Tag: sherin mathews murder
ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു
ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്‍റെ പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും. മലയാളികളായ വെസ്ലി മാത്യൂസിന്‍റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. അനുസരണക്കേടിനു ശിക്ഷയായി രാത്രി വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കണ്ടില്ലെന്ന് ആദ്യം പറഞ്ഞ വെസ്ലി, പാലു കുടിക്കുന്നതിനിടെ ചുമച്ചു ശ്വാസംമുട്ടി കുട്ടി മരിച്ചെന്നു പിന്നീടു […]
ഷെറിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു; ശരീരത്തില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്‍റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്‍റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്‍റെ പല ഭാഗത്തും […]