കെവിന്‍റെത് കൊലപാതകമല്ല മുങ്ങിമരണമാണെന്ന് ഒന്നാം പ്രതി ഷാനു ചാക്കോ

കോട്ടയം: കെവിന്‍ കേസില്‍ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ. 302ാം വകുപ്പ് റദ്ദാക്കണമെന്നും കെവിന്‍ മുങ്ങിമരിക്കുകയായിന്നെന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് ശരി വയ്ക്കുന്നുവെന്നും ഷാനുവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാന്‍ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ അഭിഭാഷകര്‍ അവധി ചോദിച്ചു. കേസ് അടുത്ത രണ്ടിന് വീണ്ടും പരിഗണിക്കും. കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി […]

കെവിന്‍ വധം: നീനുവിന്‍റെ പിതാവിന്‍റെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ നീനുവിന്‍റെ പിതാവ് ചാക്കോയാണെന്ന പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ചാക്കോയാണ് പ്രതികള്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കെവിന്‍ തന്നോട് പണം ചോദിച്ചിരുന്നുവെന്ന് ചാക്കോ കോടതിയില്‍ പറഞ്ഞു. പിതാവ് എന്ന നിലയില്‍ മകനെ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. കെവിന്‍റെത് കൊലപാതകമാണെന്ന് പൊലീസ് പോലും […]

കെവിന്‍ കൊലക്കേസ്; ഷാനുവിന് ദുബായിലെ ജോലി നഷ്ടമാവും

ദുബായ്:  കെവിന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ ദുബായിലെ ജോലി നഷ്ടമായേക്കും. 26കാരനായ ഷാനു ചാക്കോ ദുബായില്‍ ഇലട്രിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച എമര്‍ജന്‍സി ലീവ് എടുത്താണ് ഷാനു നാട്ടിലെത്തിയത്. സഹോദരിയുടെ കാര്യത്തില്‍ അത്രയേറെ ശ്രദ്ധ ഉണ്ടായതിനാലാണ് ഷാനുവിന് ലീവ് അനുവദിച്ചതെന്നും, അയാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഇത്തരം ഒരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്പനിയുടെ ഉടമ പറഞ്ഞു. ഷാനു ചാക്കോ തിരിച്ച്‌ ദുബായിലേക്ക് വരേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ജൂലൈ വരെയാണ് […]