സന്ദീപാനന്ദ ഗിരി കൈലാസ യാത്രയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി

കൊച്ചി : സ്വാമി സന്ദീപാനന്ദ ഗിരി നടത്തുന്ന തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്ത്. കൈലാസ യാത്രയുടെ പേരില്‍ നിരവധി ആളുകളെ സന്ദീപാനന്ദ ഗിരി വഞ്ചിച്ചതായാണ് പരാതി . ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് 2014 ല്‍ ഉപഭോക്‌തൃ കോടതിയെ സമീപിച്ചത്. സന്ദീപാനന്ദ ഗിരിയുടെ നേതൃത്വത്തിലുള്ള സ്കൂള്‍ ഓഫ് ഭഗവത് ഗീത നടത്തുന്ന കൈലാസ യാത്രയിലെ തട്ടിപ്പിന്‍റെ കഥകളാണ് പുറത്തു വരുന്നത്. എറണാകുളം സ്വദേശിയായ രാജഭക്തനും ഭാര്യയും 2013 ലാണ് സന്ദീപാനന്ദ ഗിരി നടത്തിയ കൈലാസ യാത്രയ്ക്ക് പോയത്. ഒരു […]

സ്വാമി സന്ദീപാനന്ദ ഗിരിയെ ആശ്രമത്തില്‍ കാണാന്‍ പോയപ്പോള്‍ മോശം അനുഭവമുണ്ടായെന്ന് ചിത്രകാരി

മീ ടൂ ക്യാമ്പയ്‌നില്‍ അകപ്പെട്ട് സ്വാമി സന്ദീപാനന്ദഗിരിയും. രാജ നന്ദിനി എന്ന ചിത്രരകാരിയാണ് ഫേസ്ബുക്കിലൂടെ ദുരനുഭവം പങ്കുവച്ചത്. പെയിന്‍റിംഗ്  എക്‌സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാന്‍ സന്ദീപാനന്ദ ഗിരിയെ കാണാന്‍ സരോവരത്തില്‍ എത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്ന് ചിത്രകാരി പറയുന്നു, ഫേസ്ബുക്ക് പോസ്റ്റിങ്ങനെ കൈലാസയാത്ര സീരിസ് പെയിന്‍റിംഗ് എക്‌സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്‍സിയുള്ള സന്തീപാനന്ത കീരിയെ കാണാന്‍ പോയത്. എന്‍റെ പുസ്തകം കൊടുത്തു ഇതിന്‍റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു. സരോവരത്തിലെ മുറിയില്‍ […]

ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്തതെന്ന് കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സന്ദീപാനന്ദന്‍ സ്വാമിയല്ലെന്നും ഒരു കാപട്യക്കാരനാണെന്നും ആക്രമണം അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. എന്തുകൊണ്ടാണ് ആക്രമണം നടന്ന ദിവസം സി. സി. ടി. വി ഓഫ് ചെയ്തു വെച്ചതെന്നും ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തു കൊണ്ട് കത്തിയില്ലെന്നും ജീവനക്കാരനെ എന്തിന് ഒഴിവാക്കിയെന്നും തുടങ്ങിയ നിരവധി സംശയങ്ങളും കെ സുരേന്ദ്രന്‍ ചോദിച്ചു. കെ.സുരേന്ദ്രന്‍റെ […]

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചതായി സൂചന. കുണ്ടമണ്‍ കടവിലെ സ്വാമിയുടെ ആശ്രമത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളുടെ ചിത്രം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ആശ്രമത്തിന് സമീപത്തെ ക്ഷേത്രത്തിലെ ക്യാമറയില്‍, പുലര്‍ച്ചെ രണ്ടു മണിയോടെ ഒരാള്‍ ഓടിപ്പോകുന്നതിന്‍റെ ദൃശ്യമാണ് ലഭിച്ചത്. ഇതടക്കം സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ച്‌ വരികയാണ്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കന്റോണ്‍മെന്‍റ് അസിസ്റ്റന്‍റ് […]

സന്ദീപാനന്ദ ഗിരിക്കെതിരായ ആക്രമണത്തിനു പിന്നില്‍ സിപിഎമ്മെന്ന് ബിജെപി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയ്‌ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍ സി.പി.എമ്മിന്‍റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷ് ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരപരാധികളെ അറസ്‌റ്റ് ചെയ്‌തതില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങളെ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. സര്‍ക്കാരും സ്വാമി സന്ദീപാനന്ദ ഗിരിയും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമികളെ അഴിഞ്ഞാടാന്‍ വിടില്ലെന്ന് മന്ത്രി കടകംപള്ളി […]