റബര്‍ വിലയിടിവ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മലയോര കര്‍ഷകര്‍

കോട്ടയം: റബര്‍ വിലയിടിവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മലയോര കര്‍ഷകര്‍. റബറിനു വില കുറഞ്ഞതോടെ പലരും ടാപ്പിങ് നിര്‍ത്തി. തോട്ടങ്ങള്‍ കാടുമൂടിക്കിടക്കുകയാണ്. സ്വയം ടാപ്പിങ് നടത്തുന്നവര്‍ മാത്രമാണ് കുറെച്ചെങ്കിലും ഉല്‍പാദനം നടത്തുന്നത്. അവരും ഇപ്പോള്‍ കടക്കെണിയിലാണ്. വിപണിയെയും പ്രതിസന്ധി ബാധിച്ചു. ചെറുകിട, വന്‍കിട റബര്‍ കര്‍ഷകരെല്ലാം വീട്ടുചെലവുകള്‍ നടത്തിയിരുന്നത് റബറിനെ ആശ്രയിച്ചാണ്. മതിയായ വില ലഭിക്കാത്തതിനാല്‍ ജീവിത മാര്‍ഗത്തിനു മറ്റു വഴി തേടുകയാണു പലരും. റബര്‍ മരങ്ങളിലെ ഇല കൊഴിയുന്ന കാലമാണിത്. ഇതുമൂലം പലരും ടാപ്പിങ് നിര്‍ത്തി. […]

റ​ബ​ര്‍ വി​ല​യി​ടി​വ് പ​ഠി​ക്കാ​ന്‍ വി​ദ​ഗ്ധ സം​ഘത്തെ നിയോഗിച്ച്‌ കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: റ​ബ​ര്‍ വി​ല​യി​ടി​വ് പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ള്‍. വി​ഷ​യം പ​ഠി​ച്ച്‌ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റ​ബ​ര്‍ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്കൊ​പ്പം തോ​ട്ടം, മ​ത്സ്യ​ബ​ന്ധ​നം, ബീ​ഡി തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ സ​മി​തി പ​ഠി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം റ​ബ​ര്‍ ഇ​റ​ക്കു മ​തി​ക്കു​ള്ള തു​റുമു​ഖ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് സ​മി​തി​യെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ തു​റു​മു​ഖ​ങ്ങ​ള്‍ വ​ഴി​യും സ്വാ​ഭാ​വി​ക റ​ബ​ര്‍ നി​കു​തി ഇ​ല്ലാ​തെ […]