തിരുവനന്തപുരം: പ്രളയത്തിന്‍റെ അവസാനം എലിപ്പനിയില്‍ കലാശിക്കുമ്പോള്‍ കേരളം ഭയത്തിന്‍റെ വക്കില്‍ നിക്കുകയാണ്. നാലുപാടും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണം നടത്തുന്ന തിരക്കിലുമാണ്. അതേസമയം സോഷ്യല്‍മീഡിയ കാലത്ത് എന്തു വിവരവും എളുപ്പത്തില്‍ ആളുകളിലെത്തിക്കാവുന്ന വിദ്യ ട്രോളുകളാണെന്നിരിക്കെ അത് തന്നെ ആയുധമാക്കിയിരിക്കുകയാണ് ഒരു ഡോക്ടര്‍. ഇന്‍ഫോ ക്ലിനികിലെ ഡോക്ടറായ നെല്‍സണ്‍ ജോസഫാണ് ട്രോളുകളിലൂടെ എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എലിപ്പനിയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായാണ് ട്രോളുകളിലൂടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത ട്രോളുകള്‍ക്ക് വന്‍ […]
Tag: rat fever
സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം. വടകര സ്വദേശി നാരായണി, എരഞ്ഞിക്കല്‍ അനില്‍ കുമാര്‍ എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത്ട്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 3 മണിക്കാണ് യോഗം. കൂടുതല്‍ എലിപ്പനി കേസുകള്‍ കോഴിക്കോടാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 16 പേര്‍ മരിച്ചു, 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ […]
പ്രളയത്തിന് പിന്നാലെ എലിപ്പനിയും; ആലപ്പുഴയില്‍ 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ: പ്രളയശേഷത്തിന് പിന്നാലെ ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. ആലപ്പുഴ ജില്ലയില്‍ നാലു പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റു നാലു പേര്‍ക്ക് എലിപ്പനിയെന്ന് സംശയം. പ്രളയജലമിറങ്ങിയ ഇടങ്ങളിലാണ് എലിപ്പനി പടരുന്നത്. വിവിധ ജില്ലകളിലായി ഇരുന്നൂറോളം പേര്‍ക്ക് എലിപ്പനി പകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ജില്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സയ്ക്കെത്തുന്ന പനിബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനയാണ്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം […]
കോഴിക്കോട് എലിപ്പനി പടരുന്നു; 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: മഴക്കെടുതിക്ക് ശേഷം പകർച്ച വ്യാധികളാണ് അതിജീവനത്തിന്റെ പാതയിലുള്ള കേരളത്തിന്‍റെ പ്രധാന വെല്ലുവിളി. പ്രളയത്തിന്‍റെ ബാക്കി പത്രമായി സംസ്ഥാനത്ത് എലിപ്പനി പടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം എഴുപത്തിയഞ്ചോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിൽ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. ഈ സഹജയത്തിൽ പതിനാറു താൽക്കാലിക ചികിത്സ കേന്ദ്രങ്ങളും ഉടൻ തുടങ്ങും. അതേസമയം മറ്റു ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മറ്റു ജില്ലകളിൽ ഇരുന്നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് […]