രാധാരവിയുടെ പരാമര്‍ശത്തിന് കൈയടിച്ചവരോട് പുച്ഛം മാത്രം; എന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നാലും അഭിനയം തുടരും: നയന്‍താര

ചെന്നൈ: നടന്‍ രാധാരവിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി നടി നയന്‍താര. രാധാരവി സ്ത്രീവിരോധിയാണെന്നും അദ്ദേഹത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് കൈയടിച്ചവരെ ഓര്‍ത്ത് പുച്ഛം തോന്നുന്നുവെന്നും നയന്‍താര പറഞ്ഞു. തമിഴ്‌നാട് ഡബ്ബിംഗ് യൂണിയന്‍ പ്രസിഡന്‍റ് കൂടിയായ രാധാരവിക്കു മറുപടിയുമായി വിശദമായ പത്രക്കുറിപ്പ് നയന്‍താര പുറത്തുവിട്ടു. ജന്മം തന്നതു സ്ത്രീയാണെന്നതു പോലും മറന്നാണ് ഇത്തരമാളുകള്‍ സ്ത്രീകളെ അപമാനിക്കുന്നത്. രാധാരവിയെ പോലുള്ളവര്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കായി സ്ത്രീ വിദ്വേഷം വിളമ്പുകയാണ്. ലൈംഗികച്ചുവയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കൈയടിക്കുന്ന കേള്‍വിക്കാരുള്ളിടത്തോളം രാധാരവിയെ പോലുള്ളവര്‍ സ്ത്രീ […]

നയന്‍താരയ്‌ക്കെതിരായ രാധാ രവിയുടെ അശ്ലീല ട്രോള്‍; പൊട്ടിത്തെറിച്ച് വിഘ്‌നേശ് ശിവന്‍

ചെന്നൈ: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ അശ്ലീലമായി ട്രോളിയ തമിഴ് നടന്‍ രാധാ രവിയെ രൂക്ഷമായി വിമര്‍ശിച്ച് നയന്‍സിന്റെ കാമുകനും തമിഴ് സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന രാധാ രവിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇനിയും അയാള്‍ ഇതു പോലെ ചെയ്യുമെന്നും വിഘ്‌നേഷ് പറയുന്നു. മോശമായ സംസാരം കേട്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന ആരാധകരെ കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു. വിഘ്‌നേഷിനെ കൂടാതെ ഗായിക […]

നയന്‍താരയ്ക്കെതിരെ ലൈംഗിക പരാമര്‍ശം; നടന്‍ രാധാ രവിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു

ചെന്നൈ: രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും ലൈംഗിക പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുകയാണ്, മുന്‍പ് കെആര്‍ വിജയയെ പോലുള്ളവരായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്നത്. അവരുടെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുമായിരുന്നു എന്നുമായിരുന്നു നയന്‍താരക്കെതിരായ പരാമര്‍ശം. അതേസമയം, […]