വലിപ്പക്കുറവ് കാരണം ഒരു രൂപ നാണയമെടുക്കുന്നില്ലെന്ന് പരാതി

റാംപൂര്‍:ഒരു രൂപ നാണയത്തിന്‍റെ വലിപ്പ കുറവില്‍ നിരാശരായി ഉത്തര്‍ പ്രദേശിലെ ഭിക്ഷാടകര്‍. നോട്ടു നിരോധനത്തിനു പിന്നാലെ നാണയങ്ങളുടെ വലിപ്പത്തിലും നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ അന്‍പതു പൈസയുടെ അത്ര വലിപ്പം മാത്രമുള്ള ഒരു രൂപ നാണയങ്ങള്‍ കടകളിലും ഓട്ടോറിക്ഷക്കാരുമൊന്നും സ്വീകരിക്കുന്നില്ലെന്നതാണ് രാമ്പൂരിലെ ഈ ഭിക്ഷാടകരുടെ പരാതി. പ്രധാന മന്ത്രി അഞ്ഞൂറും ആയിരവും നിരോധിച്ചപ്പോലെ തങ്ങള്‍ ഒരു രൂപ നാണയങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കുകയാണെന്ന് ഭിക്ഷാടകരിലൊരാളായ ശുക്ര മണി പറഞ്ഞു.