എന്‍റെ ശരീരം ആണിന്‍റെയാണ് എന്നാല്‍ എന്‍റെ വികാരം പെണ്ണിന്‍റെയാണ്.. ഞാന്‍ മേരിക്കുട്ടി..ജയസൂര്യയുടെ ‘ഞാന്‍ മേരിക്കുട്ടി’ പ്രേക്ഷകര്‍ക്ക് ആവേശം പകരുകയാണ്. ട്രെയിലര്‍ ഒരു ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. പോസിറ്റീവ് കമന്റുകളാണ് മേരിക്കുട്ടിക്ക് ലഭിക്കുന്നത്. ജയസൂര്യ ശരിക്കും ഞെട്ടിച്ചുവെന്ന് പറയാം. കഥാപാത്രങ്ങളില്‍ പുതുമകള്‍ കൊണ്ടുവന്ന് പലപ്പോഴും ജയസൂര്യ എന്ന നടന്‍ നടനവിസ്മയം തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയസൂര്യയില്‍ നിന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നതും പതിന്മടങ്ങാണ്. ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ എത്തുമ്പോള്‍ അത്തരം വിഭാഗക്കാര്‍ക്ക് സംഭവിക്കുന്ന ദുരനുഭവങ്ങളും പ്രതിബദ്ധതകളുമാണ് മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. രഞ്ജിത് […]
Tag: njan marykutty
സാരിയുടുത്ത് നടക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുന്നു: ജയസൂര്യ
‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമയിലൂടെ പെണ്‍വേഷത്തുകയാണ് മലയാളികളുടെ പ്രിയ താരം ജയസൂര്യ. ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും പെണ്ണാണ് മേരിക്കുട്ടിയെന്നും താരം വ്യക്തമാക്കിയിരികുകയാണ്. വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു നടിക്കൊപ്പം കണ്ട ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റില്‍ നിന്നാണ് രഞ്ജിത്ത് ശങ്കറിന് മേരിക്കുട്ടിയുടെ കഥ ജനിക്കുന്നത്. ആദ്യം തമാശയായി ചിത്രം എടുക്കാനാണ് പദ്ധതിയിട്ടത്. പിന്നീട് ഒരു സന്ദേശം നല്‍കുന്ന ചിത്രമാക്കിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമ കണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സന്തോഷം തോന്നണം അല്ലാതെ ചിത്രത്തിലൂടെ ഒരു രീതിയിലും അവരെ വേദനിപ്പിക്കരുതെന്ന് ഞങ്ങള്‍ […]