പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപ മുഖ്യമന്ത്രി സുശീല്‍ മോഡിക്കും എതിരെ വിചിത്ര ആരോപണവുമായി ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്. സര്‍ക്കാര്‍ മന്ദിരത്തില്‍ നിന്നും തന്നെ ഇറക്കിവിടാന്‍ നിതീഷ് പ്രേതത്തെ തുറന്നു വിട്ടെന്നാണ് തേജ് പ്രതാപിന്‍റെ ആരോപണം. ദേശ്രത്ന മാര്‍ഗിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മന്ത്രിയായിരുന്നപ്പോഴും അതിനു ശേഷവും തേജ് പ്രതാപ് താമസിച്ചിരുന്നത്. പിന്നീട് നിതീഷുമായുള്ള സഖ്യം തെറ്റിയതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം പോയ […]

